Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chatha Pacha

കൊ​ച്ചി​യെ ഇ​ള​ക്കി​മ​റി​ച്ച് ശ​ങ്ക​ർ, ഇ​ഹ്സാ​ൻ, ലോ​യ് ടീം

കൊ​ച്ചി​യെ ഇ​ള​ക്കി​മ​റി​ച്ച് ബോ​ളി​വു​ഡി​ലെ സം​ഗീ​ത പ്ര​തി​ഭ​ക​ളാ​യ ശ​ങ്ക​ർ, ഇ​ഹ്സാ​ൻ, ലോ​യ് ടീം. ​ഗാ​യ​ക​ൻ ശ​ങ്ക​ർ മ​ഹാ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​കോ​മ്പി​നേ​ഷ​ൻ ഇ​ന്ന് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ സം​ഗീ​ത​രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ക കൂ​ട്ടു​കെ​ട്ടാ​ണ്.

ന​വാ​ഗ​ത​നാ​യ അ​ദ്വൈ​ത് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ച​ത്താ പ​ച്ച റിം​ഗ് ഓ​ഫ് റൗ​ഡീ​സ് എ​ന്ന സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​തും ഇ​വ​രാ​ണ്.

ജ​നു​വ​രി ഇ​രു​പ​ത്തി​ര​ണ്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ്യൂ​സി​ക്ക് ലോ​ഞ്ചി​ലാ​ണ് കൊ​ച്ചി​യെ ഇ​വ​ർ ഇ​ള​ക്കി മ​റി​ച്ച​ത്.

ശ​ങ്ക​ർ, എ​ഹ്സാ​ൻ, ലോ​യ് എ​ന്നി​വ​ർ​ക്കു പു​റ​മേ ഗാ​യ​ക​രാ​യ വി​ജ​യ് യേ​ശു​ദാ​സ്, പ്ര​ണ​വം ശ​ശി, ബെ​ന്നി ദ​യാ​ൽ, ഫെ​ജോ, അ​നൂ​പ് ശ​ങ്ക​ർ, ആ​ന​ന്ദ് ശീ​രാ​ജ്, എം.​സി. കൂ​പ്പ​ർ, ആ​ർ. കെ. ​മി​ഥു​ൻ ര​മേ​ശ്, എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ അ​ർ​ജു​ൻ അ​ശോ​ക​ൻ, റോ​ഷ​ൻ മാ​ത്യു,ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്, വി​ശാ​ഖ് നാ​യ​ർ എ​ന്നി​വ​രും മ​റ്റ് അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ന​ന്ത​ര​വ​നും ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി ജോ​ലി​യും ചെ​യ്തി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​ർ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, മാ​ർ​ക്കോ എ​ന്ന സി​നി​മ​യി​ൽ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലു​ള്ള ഒ​രു അ​ണ്ട​ർ ഗ്രൗ​ണ്ട് WWE സ്റ്റൈ​ൽ റെ​സ്‌​ലിം​ഗ് ക്ല​ബും അ​വി​ടെ​യെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ്.

ട്രാ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ്, ലെ​ൻ​സ്മാ​ൻ ഗ്രൂ​പ്പ് എ​ന്നി​വ​ർ കൂ​ടി ചേ​ർ​ന്നാ​ണ് റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ട്രാ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ ര​മേ​ഷ്, റി​തേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ലെ​ൻ​സ്മാ​ൻ ഗ്രൂ​പ്പി​ന്‍റെ ഷി​ഹാ​ൻ ഷൌ​ക്ക​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ, മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ നേ​തൃ​നി​ര​യി​ലു​ള്ള എ​സ്. ജോ​ർ​ജ്, സു​നി​ൽ സിം​ഗ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ‌‌‌

പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ശ​ങ്ക​ർ എ​ഹ്‌​സാ​ൻ ലോ​യ് ടീം ​ഈ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​രാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ് ഇ​തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്

2022ൽ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡ് നേ​ടി​യ ഡെ​ഡ്‌​ലൈ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ത​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന സം​രം​ഭ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന ഷി​ഹാ​ൻ ഷൌ​ക​ത്താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ മി​ക​വി​നെ ഗു​സ്തി വി​നോ​ദ​ത്തി​ന്‍റെ വ​ലി​യ ഊ​ർ​ജ​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ എ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം. കൂ​ടാ​തെ, ഈ ​മാ​സം ഒ​രു ഓ​പ്പ​ൺ കാ​സ്റ്റിം​ഗ് കോ​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഛായാ​ഗ്രാ​ഹ​ക​ൻ ച​ന്ദ്രു സെ​ൽ​വ​രാ​ജ്, ആ​ക്‌​ഷ​ൻ ക​ലൈ കിം​ഗ്സ​ൺ, എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ പ്ര​ഭാ​ക​ർ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം മെ​ൽ​വി, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up